Wednesday, October 23, 2013

Thursday, August 29, 2013

ഏകദിന പഠന ക്യാന്പ് ജുബൈല്

അസ്സലാമു അലൈക്കും വറഹ്മത്തുളള

പ്രിയ സഹോദരങ്ങളെ, 

ജുബൈല് ദഅവാ സെന്റര് സംഘടി്പപിക്കുന്ന 
ഏകദിന പഠന ക്യാന്പ് സെപ്തംബര് 13 വെള്ളി നടക്കുകയാണ്. ഇന്ശാ അളളാ
അല്ലാഹു അനുഗ്രഹിക്കട്ടെ....
ഏകദിന പഠന ക്യാന്പില് കുടുംബത്തെയും കൂട്ടുകാരെയും കൂട്ടി പങ്കെടുക്കുക...

സ്നേഹത്തോടെ, 
സഹോദരന് സമീര് മുണ്ടേരി 

--
JUBAIL DAWAH& GUIDANCE CENTER
KINGDOM OF SAUDI AREBIA

തബ്ലീഗ് ജമാഅത്ത് എന്ത്? എന്തല്ല?

തബ്ലീഗ് ജമാഅത്ത് എന്ത്? എന്തല്ല? ::: MICR ലൈവ് ചര്‍ച്ച ::: 2013 സെപ്തംബര് 1 ഞായര് രാത്രി 9.30 മുതല്
മദീനയുടെ ചരിത്രം
Saturday, August 17, 2013

മനുഷ്യരെ നാം ഒന്ന് നമൂടെ ആരാധ്യൻ ഒന്ന് - മുജാഹിദ് ബാലുശ്ശേരി


മനുഷ്യരെ നാം ഒന്ന് നമൂടെ ആരാധ്യൻ ഒന്ന് - മുജാഹിദ് ബാലുശ്ശേരി 18.08.2013 ഞായർ 7 പി.എം കോട്ടപ്പുറം കെ.ഇ.എം ഹൈസ്ക്കൂൾ

Monday, August 12, 2013

വിഞാന വേദി-കൊറ്റുകുളങ്ങര

വിജ്ഞാനവേദി 2013 ആഗസ്റ്റ് 18 ഞായർ 7 പി.എം കൊറ്റുകുളങ്ങര മുഹമ്മദൻസ് എൽ.പി.എസ് അബ്ദുൾ റഷീദ് ചളവറ വിഷയം മരനവും മരണാനന്തരവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യംSaturday, August 10, 2013

ഇസ് ലാഹി സെന്റര് ഖുര്ആന് തജ് വീദ് - ഹിഫ്ദ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
ഇസ് ലാഹി സെന്റര് ഖുര്ആന് തജ് വീദ് - ഹിഫ്ദ് മത്സര വിജയികളെ പ്രഖ്യാപിച്ചു.

കുവൈത്ത്. കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഖുര്ആന് & ഹദീസ് ലേണിംഗ് വിഭാഗത്തിന്റെ കീഴില് ഖുര്ആന് പാരായണം ചെയ്യുന്നതിനും മനഃപാഠമാക്കുന്നതിനും പ്രോത്സാഹനം നല്കി കൊണ്ട് പരിശുദ്ധ റമദാനില് നടത്തി വരാറുള്ള ഖുര്ആന് തജ് വീദ് - ഹിഫ്ദ് മത്സരത്തിന്റെ ഈ വര്ഷത്തെ വിജയികളെ പ്രഖ്യാപിച്ചു.

വയസ്സിന്റെയടിസ്ഥാനത്തില് നാല് ഗ്രൂപ്പുകളായാണ് മത്സരം നടത്തിയത്. എട്ട് വയസ്സ് വരെയുള്ള ഒന്നാമത്തെ ഗ്രൂപ്പിലെ മത്സരത്തില് ഫാത്വിമ ബര്സ (ഫര് വാനിയ) ഒന്നാം സ്ഥാനവും മുഹമദ് മാസന് (അബ്ബാസിയ) രണ്ടാം സ്ഥാനവും ഹുസ്ന സാലിഹ് സുബൈര് (അബ്ബാസിയ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 8 മുകളില് 12 വയസ്സ് വരെയുള്ള രണ്ടാമത്തെ ഗ്രൂപ്പിലെ മത്സരത്തില് അബ്ദുല് ബാസിത് (ഹസാവിയ) ഒന്നാം സ്ഥാനവും ആയിഷ നദ (അബ്ബാസിയ) രണ്ടാം സ്ഥാനവും ആമിര് അസ് ലം (അബ്ബാസിയ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 12 വയസ്സ് മുകളില് 17 വയസ്സ് വരെയുള്ള മൂന്നാം ഗ്രൂപ്പിലെ മത്സരത്തില് ശുഐബ് ബിന് ഉമര് (മൈദാന് ഹവല്ലി) ഒന്നാം സ്ഥാനവും അനസ് അസ് ലം (അബ്ബാസിയ) രണ്ടാം സ്ഥാനവും ഉനൈസ് അസ് ലം (അബ്ബാസിയ) മൂന്നാം സ്ഥാനവും നേടി. അതേ ഗ്രൂപ്പിലെ പെണ്കുട്ടികളുടെ മത്സരത്തില് ഹിബ അഹമ്മദ് ബഷീര് (അബ്ബാസിയ) ഒന്നാം സ്ഥാനവും കിഫ ഫാത്വിമ (അബ്ബാസിയ) രണ്ടാം സ്ഥാനവും നേടി. തന് വീറ നസ്റീന് (അബ്ബാസിയ), ബുഷറ അബ്ദുല് അസീസ് (ഹസാവിയ) എന്നിവര് മൂന്നാം സ്ഥാനം നേടി. 17 വയസ്സിന് മുകളിലുള്ള നാലാമത്തെ ഗ്രൂപ്പിലെ പുരുഷന്മാരുടെ മത്സരത്തില് അബ്ദുള്ള പി.കെ മന്പാട് (റിഗ്ഗായി) ഒന്നാം സ്ഥാനവും ഖാലിദ് കാപ്പാട് (ഫര് വാനിയ) രണ്ടാം സ്ഥാനവും ഉമര് ബിന് അബ്ദുല് അസീസ് (മൈദാന് ഹവല്ലി) മൂന്നാം സ്ഥാനവും നേടി. അതേ ഗ്രൂപ്പിലെ സ്ത്രീകളുടെ മത്സരത്തില് സഹ് ല അബ്ദുല് ഹമീദ് (ഫര് വാനിയ) ഒന്നാം സ്ഥാനവും ഫരീദ അബ്ദുല് ഖാദര് (മൈദാന് ഹവല്ലി) രണ്ടാം സ്ഥാനവും ഷാഹിദ കറിയാടത്ത് (അബ്ബാസിയ) മൂന്നാം സ്ഥാനവും നേടി.

വിജയികള്ക്ക് ഇസ് ലാഹി സെന്റര് സംഘടിപ്പിക്കുന്ന പൊതുപരിപാടിയില് സമ്മാനം വിതരണം ചെയ്യുന്നതാണെന്ന് ഖുര്ആന് & ഹദീസ് ലേണിംഗ് വിഭാഗം സിക്രട്ടറി മുഹമ്മദ് അസ് ലം കാപ്പാട് പത്രക്കുറിപ്പില് അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 97557018, 97686620  എന്നീ നന്പറുകളില് ബന്ധപ്പെടാവുന്നതാണ്.

തൗഹീദും ശിർക്കും, സംശയ നിവാരന വേദി-ഫൈസൽ മുസ്ലിയാർ


Thursday, August 8, 2013

എം.ഐ.സി-റൂം വെബ് സൈറ്റ് ജൈത്രയാത്ര തുടരുന്നു


എം.ഐ.സി- റൂം  http://www.mic-room.com ചെറിയ പെരുന്നാൾ സുദിനത്തിൽ അതിന്റെ ജൈത്രയാത്ര ശക്തിയാർജ്ജിച്ചു. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകുമാറാവാട്ടെ. പോരായ്മകൾ ചൂണ്ടിക്കാണിക്കാനും അണിയറ ശില്പിയിൽ പങ്കാളിയാകുവാനും എല്ലാവരേയും കാര്യനിർവ്വാഹകർ അറിയിച്ചു. സംഭവ ബഹുലമായ പരിശുദ്ധ റമദാനിനു ശേഷം ഈദ് പരിപാടികളുടെ ആഘോഷങ്ങോളൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഈദ് ഖുതുബകളും കേൾക്കാൻ ഈ വേളയിൽ ധാരാളം പേർ കാതോർത്തു.

Friday, August 2, 2013

MICR സൈറ്റ് ലോഞ്ചിങ്ങ്

ഇൻഷാ അല്ലാഹ് 8/8/2013 ഈദുൽ ഫിത്വർ സുദിനത്തിൽ മലയാളം ഇസ്‌ലാമിക് ക്ലാസ്സ് റൂമിന്റെ സൈറ്റ് ലോഞ്ചിങ്ങ് നടക്കുന്നതാണ്. എല്ലാവരും ദുആ ചെയ്യുക.